വനിതാ മതിലിൽ പങ്കെടുത്താൽ ആർ ബാലകൃഷ്ണപിള്ളയേയും ഗണേഷ്കുമാറിനേയും എൻഎസ്എസ് സഹകരിപ്പിക്കിലെന്ന് ജി സുകുമാരൻ നായർ. വനിതകളെ കയറ്റാൻ സർക്കാരിൻറെ പുതിയ മാർഗമാണ് വനിതാ മതിൽ എന്നും സുകുമാരൻ നായർ പറയുന്നു. നവോത്ഥാനം അതിലാണെങ്കിൽ എന്തുകൊണ്ട് സ്ത്രീകളെ അണിനിരത്തുന്നു എന്നും പുരുഷന്മാരെ അണിനിരത്തി കൂടെ എന്നും സുകുമാരൻ നായർ ചോദിച്ചു